‘LDF സർക്കാർ അധികാരത്തിൽ വന്ന് ഒന്നരവർഷത്തിന് ശേഷം ചില കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനായി, ഇനിയും മുന്നേറാൻ ഉണ്ട്’: മുഖ്യമന്ത്രി

നവീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും ഉത്തരവാദിത്വപൂര്‍ണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 ഡിസംബർ 29 നാണ് സംസ്ഥാനത്ത് ചട്ടം പുറപ്പെടുവിക്കുന്നത്. LDF സർക്കാർ അധികാരത്തിൽ വന്ന് ഒന്നരവർഷത്തിനു ശേഷം ചില കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനായി. പല കോണുകളിൽ നിന്നും പോസിറ്റീവ് റിസൾട്ട് ലഭിച്ചു. എങ്കിലും ഇനിയും മുന്നേറാൻ ഉണ്ട്.
ഇക്കാര്യം ഓര്‍മയില്‍ വേണം. ചില വകുപ്പുകളില്‍ പഴയതുപോലെയുമല്ല ഉള്ളത്. മാറ്റങ്ങള്‍ക്ക്, നവീകരണത്തിന് ചാലു കീറാന്‍ ഉള്ളവരാണ് നിങ്ങള്‍. സര്‍ക്കാരിന് ഒരു വകുപ്പും അപ്രധാനമല്ല. അപ്രധാന വകുപ്പുകളെ സുപ്രധാനം ആക്കുന്നതില്‍ മിടുക്ക് തെളിയിക്കണം.
കെഎഎസിലെ എല്ലാ ഉദ്യോഗസ്ഥരും പുതിയ ബാച്ചുകള്‍ക്ക് മാതൃകയാകണം. അതിനൊത്ത് പ്രവര്‍ത്തിക്കണം. ഓരോ ചുമതലയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉത്തരവാദിത്വപൂര്‍ണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണ്. പഴയ ശീലങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്ന പദവി ആകരുത്. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം.
ജനങ്ങള്‍ക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നല്‍കലാകണം ഫയല്‍ നോട്ടത്തിന്റെ മാനദണ്ഡം. ഫയലുകളില്‍ കാലതാമസം പാടില്ല. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ജനപ്രതിന്ധികളെ അവജ്ഞയോടെ കാണുന്നത് ശരിയല്ല. നാടിന്റെ, സ്വത്തിന്റെ കാവല്‍ക്കാരും വികസന പദ്ധതികളുടെ പ്രചാരകരും ആകണം. അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : Pinarayi Vijayan on kas bureaucracy file
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here