വിജയരാഘവൻ്റേത് ക്രൂരമായ പരാമർശം, ഉത്തരേന്ത്യയിൽ RSS പയറ്റുന്ന തന്ത്രമാണ് കേരളത്തിൽ സിപിഐഎം പയറ്റുന്നത്; പി കെ കുഞ്ഞാലികുട്ടി

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിജയരാഘവൻ്റേത് ക്രൂരമായ പരാമർശമാണ് ഉത്തരേന്ത്യയിൽ RSS പയറ്റുന്ന തന്ത്രമാണ് കേരളത്തിൽ സിപിഐഎം പയറ്റുന്നത്, ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഐഎമ്മിൻ്റെ അടിത്തറ ഇളക്കുമെന്നും വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ് ഇത്രയും വർഗീയത പറയുന്നതതെന്നും പച്ചയ്ക്ക് വർഗീയത പറയുമ്പോൾ ഇത് കേരളമാണെന്ന് ഓർക്കണമെന്നും പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.
കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെന്റുണ്ട്. അതിനാലാണ് സാമുദായിക സംഘടനകൾ യുഡിഎഫിനോട് അടുക്കുന്നത്. വയനാട്ടിലെ വോട്ടർമാരെ ഉൾപ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെ ഭാഗത്ത് നിന്നുണ്ടായത്. ഏറ്റവും വലിയ കുടിയേറ്റ മേഖലയായ വയനാട്ടിൽ എല്ലാവരും ഒറ്റകെട്ടായി നിന്നാണ് വോട്ട് ചെയ്തത് ഡൽഹിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സിന്ദാബാദ് വിളിക്കുന്നവർ ഇവിടെ വന്ന കുറ്റം പറയുമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.
Read Also: ‘അജിത് കുമാർ മുഖ്യമന്ത്രിയുടെ പൊന്നും കട്ട, വിജിലൻസ് അന്വേഷണം ശരിയായ ദിശയിലല്ല’: പി വി അൻവർ
വിജയരാഘവൻ പറഞ്ഞത്
“വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?
Story Highlights : PK Kunhalikutty reacts A Vijayaraghavans communal remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here