Advertisement

‘ശബരിമലയിൽ ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരിച്ചു പോകേണ്ടി വരില്ല’; ദേവസ്വം ബോർഡ് പ്രസിഡൻറ് 24നോട്

December 22, 2024
Google News 1 minute Read

തിരക്ക് നിയന്ത്രിക്കാൻ മണ്ഡലപൂജ സമയത്ത് ചെറിയ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് 24നോട്. പൊലീസുമായി ആലോചിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. വന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരിച്ചു പോകേണ്ടി വരില്ല.

ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. ശബരിമലയിൽ ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ ഇടപെടലിനെ പ്രശാന്ത് പ്രശംസിച്ചു. ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന്റെ വിജയമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.

അയ്യപ്പന് മണ്ഡലപൂജയ്‌ക്ക്‌ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ ഏഴുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പുലർച്ചെ അഞ്ചുമണി മുതൽ തന്നെ വിശ്വാസികൾക്ക് തങ്കഅങ്കിദർശിക്കാനായുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. 7.00 മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേനടയില്‍നിന്നും ശബരിമലയിലേക്കുള്ള പ്രയാണം ആരംഭിക്കും.

ഡിസംബർ 25ന് ബുധനാഴ്ച പകൽ 1.30ന് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തും. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനു ശേഷം 6.15ന് ഘോഷയാത്ര സന്നിധാനത്തെത്തും.ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.

ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയേക്കും. ഹൈക്കോടതിയുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

Story Highlights : Sabarimala Updates P S Prasanth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here