Advertisement

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

December 23, 2024
1 minute Read

ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകും. ബോർഡർ ഗാവസ്കർ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റിനും ഉണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. കാൽമുട്ടിനേറ്റ പരുക്കിൽ നിന്ന് പൂർണ്ണ മുക്തനാകാൻ ഷമിക്ക് ഇനിയും സമയം വേണ്ടി വരുമെന്ന് ബിസിസിഐ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി ഒരു മത്സരം കളിച്ച ഷമി പിന്നീട് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഷമി പിന്നീട്, വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമിലും ഷമി ഇടം നേടിയിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമി വിജയ് ഹസാരെ കളിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഡൽഹിക്കെതിരെ ഇന്നലെ ആദ്യ മത്സരം കളിക്കാനെത്തിയപ്പോള്‍ ഷമി ടീമിലില്ല. അദ്ദേഹം പൂര്‍ണമായും ഫിറ്റല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ഷമിക്ക് വിശ്രമം നല്‍കിയിരിക്കുകയാണെന്ന്. വരും മത്സരങ്ങളിലേക്ക് താരം തിരിച്ചെത്തുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണാം.

ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള വിദഗ്ധരാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്ന് ബ്രിസ്‌ബേന്‍ ടെസ്റ്റിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് വ്യക്തമാക്കി. ഷമിയുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് അറിയിക്കേണ്ട സമയം വൈകിയെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ അന്തിമ തീരുമാനം പറയേണ്ടത് ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതരാണ്. അവിടെയാണ് ഷമി പരുക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സകള്‍ തുടര്‍ന്നത്.

അതുകൊണ്ട് തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ളവര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. നാട്ടില്‍ ഷമി ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നുണ്ടെന്നാണ് ഞാനറിഞ്ഞത്. അതേസമയം അദ്ദേഹത്തിനിപ്പോഴും കാല്‍മുട്ടില്‍ വേദനയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ട് റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ തയാറാല്ല. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞപോലെ അദ്ദേഹത്തിന് മുന്നില്‍ ടീമിന്റെ വാതില്‍ തുറന്നു കിടക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതര്‍ സമ്മതിച്ചാല്‍ ഷമിക്ക് എപ്പോള്‍ വേണമെങ്കിലും ടീമില്‍ തിരിച്ചെത്താമെന്നും രോഹിത് പറഞ്ഞു.

Story Highlights : Mohammed shami fitness still not good

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top