പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ; നാടകീയ രംഗങ്ങൾ

കോഴിക്കോട് ഡിഎംഒ ഓഫീസിൽ ഒരേ സമയം രണ്ട് ഡിഎംഒമാർ. സ്ഥലം മാറിയെത്തിയ ഡോ ആശാദേവിക്ക് നിലവിലെ ഡിഎംഒ കസേര ഒഴിഞ്ഞ് കൊടുക്കാൻ തയ്യാറായില്ല . സ്ഥലം മാറ്റത്തിനെതിരെ നിലവിലെ ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.
സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസിൽ എത്തിയത്. ഏറെ നേരം രണ്ട് പേരും ഡി എം ഒയുടെ കാബിനിൽ ഇരിന്നു. ഒ രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.
Story Highlights : Two DMOs at the same time in the Kozhikode DMO office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here