റോഡിന് നടുവിൽ കുഴിയെടുത്ത് വാട്ടർ അതോറിറ്റി; ടാർ പൊളിഞ്ഞ് കുഴിയിൽ വീണ് KSRTC സൂപ്പർ ഫാസ്റ്റ്

തിരുവനന്തപുരം MC റോഡിൽ കാരേറ്റ് ജംഗ്ഷനിൽ KSRTC സൂപ്പർ ഫാസ്റ്റ് കുഴിയിൽ അകപ്പെട്ടു. വാട്ടർ അതോറിറ്റി കുഴിയെടുത്ത് പൈപ്പ് ഇട്ട് മൂടിയ ഭാഗത്താണ് ടാർ ഇടിഞ്ഞ് കുഴിയിൽ ബസ് അകപ്പെട്ടത്. ഇന്നലെ കുഴി മൂടി ടാർ ചെയ്തിരുന്നു. ഈ ഭാഗത്താണ് ബസ് കുഴിയിൽ അകപ്പെട്ടത്.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം പൊൻകുന്നം ഭാഗത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുഴിയിൽ അകപ്പെട്ടത്. നിറയെ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ബസ് കുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് MC റോഡിൽ ഗതാഗത തടസം നേരിട്ടിരുന്നു. ഫയർഫോഴ്സ് എത്തി ബസ് നീക്കം ചെയ്‌തു.
Story Highlights : KSRTC Road Accident MC Road
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here