പൊലീസായി ആസിഫ്, കന്യാസ്ത്രീയായി അനശ്വര; ‘രേഖാചിത്രം’ ട്രെയിലർ പുറത്ത്
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘രേഖാചിത്ര’ത്തിന്റെ ട്രെയിലർ പുറത്ത്. ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 2025 ജനുവരി 9ന് തിയേറ്ററുകളിൽ എത്തും.
‘ദി പ്രീസ്റ്റ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിച്ച് നിർമ്മിക്കുന്ന വമ്പൻ ബജറ്റിലുള്ള ഒരു സിനിമയാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയ മുതിർന്ന താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
Read Also:WWE സംപ്രേക്ഷണാവകാശം ഇനി നെറ്റ്ഫ്ലിക്സിന്
പോലീസ് ഗെറ്റപ്പിൽ ആസിഫ് അലിയും കന്യാസ്ത്രി വേഷത്തിൽ അനശ്വര രാജനും പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത നേടിയിരുന്നു. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷകരെ ആകർഷിച്ചിരുന്നു.
‘മാളികപ്പുറം’, ‘2018’, ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമായതിനാൽ ‘രേഖാചിത്രം’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുന്നു. ജോഫിൻ ടി ചാക്കോയുടെ മികച്ച സംവിധാനം, താരനിരയുടെ അഭിനയം, തിരക്കഥ എന്നിവയെല്ലാം ചിത്രത്തിന്റെ വിജയത്തിന് സഹായകമാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
Story Highlights : Rekhachithram Trailer Is Out Now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here