Advertisement

‘അതിരപ്പിള്ളിയില്‍ ആനയ്ക്ക് റോഡ് മറികടന്ന് പോകാൻ സഹായം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ്’; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

December 25, 2024
Google News 2 minutes Read

അതിരപ്പിള്ളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ആനയ്ക്ക് റോഡ് മറികടന്ന് പോകാൻ സഹായം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതല്‍ പേർ രംഗത്തെത്തി.

കഴിഞ്ഞ ദിവസം അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്റെ അടുത്ത് പറമ്പിലെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന് ആനപ്രേമികള്‍ വിശേഷിപ്പിക്കുന്ന കൊമ്പന്റെ മുന്നിലാണ് വെറ്റിലപ്പാറ സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് സധൈര്യം നിന്ന് അഭ്യാസ മുറകള്‍ പുറത്തെടുത്തത്.

ഏറെ നേരം പറമ്പിന്റെ ഓരത്ത് ആന നിലയുറപ്പിച്ചപ്പോള്‍ റോഡില്‍ വാഹന ഗതാഗതം നിലച്ചിരുന്നു. പിന്നീട് ആന റോഡിലേയ്ക്ക് ഇറങ്ങി നടക്കാൻ തയ്യാറെടുത്തപ്പോഴാണ് മുഹമ്മദ് അടുത്തേയ്ക്ക് ചെന്നത്. പൊലീസിന്റെ ചട്ടങ്ങള്‍ക്ക് മുന്നില്‍ അല്‍പ്പനേരം ശങ്കിച്ചു നിന്ന ഏഴാറ്റുമുഖം ഗണപതി പിന്നീട് റോഡ് മുറിച്ച്‌കടന്ന് എണ്ണപ്പന തോട്ടത്തിലേയ്ക്ക് പോവുകയായിരുന്നു.

സ്ഥിരമായി ഒറ്റതിരിഞ്ഞ് കാണപ്പെടുന്ന ഗണപതി ഇതുവരെയും ആളുകളെ ഉദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്തിട്ടില്ല. തെങ്ങുകളോടും വാഴകളോടുമാണ് ഗണപതിക്ക് പഥ്യം.

Story Highlights : A police officer helping an elephant cross the road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here