Advertisement

കൊച്ചിയിൽ നടക്കാനിരിക്കുന്നത് മൂന്ന് ലഹരി പാർട്ടികൾ‌! പുതുവർഷത്തെ ലഹരിയിൽ മുക്കാൻ മാഫിയ

December 26, 2024
Google News 3 minutes Read

ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ നടക്കാനിരിക്കുന്നത് മൂന്ന് ലഹരി പാർട്ടികളെന്ന് സൂചന. ലഹരിക്കേസിൽ നേരത്തെ പിടിയിലായവരുടെ നേതൃത്വത്തിലാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും സ്ഥലമോ കടത്തപ്പെട്ട ലഹരിയോ പൂർണമായി പിടികൂടാൻ സാധിച്ചിട്ടില്ല.

കേരളത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന പുതുവർഷാഘോഷം നടക്കുന്ന നഗരമാണ് കൊച്ചി.കഴിഞ്ഞ കുറച്ചു നാളുകളായി കൊച്ചിയിലെ പുതുവർഷ ആഘോഷങ്ങളെ ലക്ഷ്യമിട്ടുതന്നെയാണ് ലഹരി മാഫിയ മുന്നൊരുക്കങ്ങൾ നടത്തുന്നത്.ബെംഗ്ലൂരുവിൽ നിന്ന് പലരിലൂടെ എത്തിച്ച ലഹരി മരുന്നുകൾ പുതുവർഷം ആഘോഷത്തിനു വേണ്ടി കരുതി വെച്ചിരിക്കുകയാണ് ലഹരി മാഫിയ മൂന്നുലഹരി പാർട്ടുകൾ മിനിമം കൊച്ചിയിൽ നടക്കുമെന്ന് പറയുന്നത് ലഹരി കടത്തുകാർ തന്നെയാണ്.

Read Also: ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

മുൻപ് എംഡിഎംഐ അടക്കം കടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത വനിതയുടെ നേതൃത്വത്തിലാണ് രി പാർട്ടികൾക്കായി ആളെ സംഘടിപ്പിച്ചത്.ബാംഗ്ലൂരിൽ നിന്ന് എത്തിയവർക്ക് അവസാനനിമിഷമാണ് എവിടെവച്ചാണ് പാർട്ടി നടക്കുന്നതെന്ന് വിവരം ലഭിക്കുക.അതുകൊണ്ടുതന്നെ പോലീസിനും എക്സൈസിനും ലഹരിപ്പാർട്ടുകളെക്കുറിച്ച് വിവരമുണ്ടെങ്കിലും മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുന്ന മാരക മയക്കുമരുന്നുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നാണ് റൂറൽ പോലീസ് മേധാവി വൈഭവ് സക്സേന പറയുന്നത്

പുതുവർഷത്തിരക്കിൽ ഏറ്റവും വേഗത്തിൽ സുരക്ഷിതമായി ലഹരിക്കച്ചവടം നടത്താനുള്ള ഇടമായി കൊച്ചിയെ ലഹരി മാഫിയ മാറ്റിയിരിക്കുന്നു. പുതുവർഷം ആഘോഷത്തിൽ ആയി പോകുന്ന കുട്ടികൾ എവിടെ പോകുന്നു എന്ന് മാതാപിതാക്കൾക്ക് ഉറപ്പില്ല എങ്കിൽ ഒരുപക്ഷേ അവരും ലഹരി മാഫിയയുടെ പുതിയ കണ്ണികളായി തീർന്നേക്കാം. കരുതിയിരിക്കണം നാം ഓരോരുത്തരും എന്നുതന്നെയാണ് സുരക്ഷ ഏജൻസികൾ പറയുന്നത്. കൊച്ചിക്ക് പുറമേ വർക്കല കേന്ദ്രീകരിച്ചും ലഹരി പാർട്ടി നടക്കുമെന്ന് കടത്തുകാരുടെ സംഘത്തിലെ പലരും ഉറപ്പാക്കുന്നു. ബാംഗ്ലൂരിൽ നിന്ന് എത്രത്തോളം ലഹരിവസ്തുക്കൾ കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട് എന്നത് പോലും നമ്മുടെ സുരക്ഷ ഏജൻസികൾക്ക് അത്ര ഉറപ്പിക്കാനാകുന്നില്ല. പുതുവർഷത്തെ സ്വീകരിക്കാൻ തയറെടുക്കുന്നതു പോലെ ലഹരിയെ എതിർക്കാൻ കൂടി തയ്യാറാകേണ്ട വർഷാവസാനമാണ് കടന്നുപോകുന്നത്.

Story Highlights : Hints that three drunken parties to be held in Kochi As part of the New Year celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here