Advertisement

‘സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല; ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്കും ഉത്തരവാദിത്തം’; നിലപാടില്‍ അയവ് വരുത്താതെ രേവന്ത് റെഡ്ഡി

December 26, 2024
Google News 2 minutes Read
allu

പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുമായി നടത്തിയ ചര്‍ച്ചയിലും നിലപാടില്‍ അയവ് വരുത്താതെ തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നല്‍കില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവധിക്കില്ലെന്നും ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു നടന്‍ നാഗാര്‍ജുന തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്ദ് റെഡ്ഡി നിലപാട് ആവര്‍ത്തിച്ചത്. അല്ലു അരവിന്ദ് ഇരിക്കെത്തന്നെ ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് രേവന്ദ് റെഡ്ഡി വിമര്‍ശിച്ചത്. തീയറ്ററില്‍ എത്തുന്ന താരങ്ങള്‍ക്കാകും തിരക്ക് നിയന്ത്രക്കാനുള്ള ഉത്തരവാദിത്വം.

അല്ലു അര്‍ജുനെതിരായ കേസില്‍ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ലെന്നതിന്റെ സൂചനയാണിത്. സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല, പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല. സിനിമ സബ്സിഡി പിന്‍വലിച്ച തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. താരങ്ങളുടെ ബൗണ്‍സര്‍ സംഘങ്ങളുടെ വിവരം ഇനിമുതല്‍ സര്‍ക്കാരിന് കൈമാറണം. ബൗണ്‍സര്‍ സംഘങ്ങളില്‍ ഇനി സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകും. ക്ഷേത്ര ടൂറിസം, പരിസ്ഥിതി ടൂറിസം എന്നിവ സിനിമകളില്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. ഒപ്പം ലഹരിഉപയോഗത്തിന് തടയിടാന്‍ സിനിമാ മേഖലയുടെ പിന്തുണയുണ്ടാകണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. അതേസമയം കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നു എന്നാണ് സിനിമാ മേഖലയില്‍ ഉള്ളവരുടെ പ്രതികരണം.

Story Highlights : Pushpa 2′ case: Tollywood biggies meet Telangana CM Revanth Reddy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here