Advertisement

ഇടുക്കി കാട്ടാന ആക്രമണം; അമർ ഇലാഹിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

December 29, 2024
Google News 2 minutes Read
financial aid

ഇടുക്കി മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി എ കെ ശശീന്ദ്രൻ നിര്‍ദേശിച്ചു.

യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ യുഡിഎഫ് -എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള തീരുമാനം. വണ്ണപ്പുറം പഞ്ചായത്തിൽ നാളെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read Also: ഇടുക്കിയിലെ കാട്ടാന ആക്രമണം; യുവാവിന്റെ മരണം വേദനാജനകം, ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു, മന്ത്രി എ കെ ശശീന്ദ്രൻ

കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ ചുള്ളിക്കണ്ടം സെക്ഷനിലാണ് ആക്രമണം നടന്നത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് അമർ ഇലാഹിയും കുടുംബവും. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ ഏക അത്താണിയായിരുന്നു അമർ. കാടിനോട് ചേർന്നാണ് ഇവരുടെ വീട്.

മുള്ളരിങ്ങാട് മേഖലയിൽ ആറ് ആനകൾ തമ്പടിച്ചിരിക്കുന്നത്. ഈ ആനകളെ ഉൾക്കാട്ടിലേക്ക് വിടാൻ വനം വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും ദൗത്യം പരാജയപ്പെട്ടിരുന്നു. പുഴ കടന്ന് കാട്ടാനകൾ നേര്യമംഗലം വനമേഖലയിലേക്ക് പോകാൻ കൂട്ടാക്കിയില്ല. പിന്നീട് ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.

റിസർവ് വനത്തിലായിരുന്നു അപകടം നടന്നത്. 24 കാട്ടാനകളാണ് മുള്ളരിങ്ങാട് ഉണ്ടായിരുന്നത് അതിൽ തന്നെ 18 എണ്ണത്തിനേയും വനം വകുപ്പ് തുരത്തിയിരുന്നു.ബാക്കി ആനകളെ തുരത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് ദാരുണ സംഭവമെന്നും ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights : Minister AK Saseendran announced financial assistance to Amar Elahi’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here