Advertisement

‘സി കെ ശ്രീധരന്‍ വഞ്ചകന്‍; പ്രതികള്‍ക്ക് തൂക്കു കയര്‍ ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി; കേസിലെ വിവരങ്ങള്‍ ശേഖരിച്ച് പ്രതികള്‍ക്കായി പ്രവര്‍ത്തിച്ചു’ ; ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍

December 29, 2024
2 minutes Read
sathyanarayanan

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ സി കെ ശ്രീധരനെതിരെ ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. നിരവധി തവണ വീട്ടില്‍ വന്ന സി കെ ശ്രീധരന്‍, പ്രതികള്‍ക്ക് തൂക്കു കയര്‍ ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി. പിന്നീട് കേസിലെ വിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികള്‍ക്കായി പ്രവര്‍ത്തിച്ചുവെന്ന് സത്യനാരായണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുമ്പ് കുടുംബത്തോടൊപ്പം നിന്ന അഡ്വക്കേറ്റ് സി കെ ശ്രീധരന്‍ പണത്തിന് വേണ്ടിയാണ് തങ്ങളെ വഞ്ചിച്ചെന്നാണ് ആരോപണം.

കെ വി കുഞ്ഞിരാമന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇത്രയും നീചമായ മനുഷ്യത്വമില്ലാത്ത രീതിയില്‍ പെരുമാറിയ വക്കീലിനുള്ള ശിക്ഷയാണ് സമൂഹം കൊടുത്തിരിക്കുന്നത്. പാര്‍ട്ടി വക്കീല്‍ എന്ന നിലയില്‍ ഇയാളുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ ചെയ്തത്. അതിനു ശേഷമാണ് ആസിഫലിയെ സമീപിക്കുന്നത്. അവസാനം അയാള്‍ പറ്റില്ലെന്ന് പറയുകയായിരുന്നു. അങ്ങനെ പറയണമെങ്കില്‍ അയാള്‍ മുന്‍കൂട്ടി ഒരു ധാരണയില്‍ എത്തിക്കാണണം – സത്യനാരായണന്‍ വ്യക്തമാക്കി.

അഭിഭാഷക ജോലിയില്‍ സി കെ ശ്രീധരന്‍ അധഃപതിച്ചു എന്നാണ് സത്യനാരായണല്‍ ട്വന്റിഫോറിനോട് പറഞ്ഞു. സി കെ ശ്രീധരന്‍ വഞ്ചകനെന്ന് പറഞ്ഞ അദ്ദേഹം നിയമോപദേശം നല്‍കി കൂടെ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികള്‍ക്കായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചു. സി കെ ശ്രീധരന് ആവശ്യം പണം മാത്രം. അത് പിണറായി വിജയന്‍ നല്‍കി. സി ബി ഐ കോടതി വിധി സി കെ ശ്രീധരന്റെ അഭിഭാഷക ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അടി. സി കെ ശ്രീധരന്റെ അഭിഭാഷക ജീവിതം അധഃപതിച്ചു. നീചമായ വക്കീല്‍പ്പണി ചെയ്ത ആളാണ് സി കെ ശ്രീധരന്‍ – സത്യനാരായണന്‍ വിമര്‍ശിച്ചു. കേസില്‍ താന്‍ നിയമോപദേശം നല്‍കിയിട്ടില്ലെന്നാണ് സി കെ ശ്രീധരന്റെ മറുപടി.

Story Highlights : Sarath Lal’s father Satyanarayan against adv C K Sreedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top