Advertisement

ഗോൾഫ് ജി.ടി.ഐ ഇന്ത്യയിലേക്ക്; അടുത്ത വർ‌ഷം വിപണിയിലെത്തിക്കാൻ ഫോക്‌സ്‌വാഗൺ

December 29, 2024
2 minutes Read

ഹോട്ട് ഹാച്ച്ബാക്ക് മോഡൽ ഗോൾഫ് ജി.ടി.ഐ ഇന്ത്യയിലെത്തിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. 2025 ഓഗസ്റ്റിലായിരിക്കും ഹാച്ച്ബാക്കിനെ വിപണനത്തിനായി എത്തിക്കുകയെന്നാണ് വിവരം. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതി. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യയിലെത്തിച്ചിരുന്നു.

ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ ഈ വർഷം ഏപ്രിലിൽ ആയിരുന്നു ഫോക്‌സ്‌വാഗൺ ആ​ഗോളവിപണിയിൽ എത്തിച്ചിരുന്നത്. CBU യൂണിറ്റായായി ഇന്ത്യയിലെത്തുന്ന ഗോൾഫ് ജി.ടി.ഐക്ക് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകാനായിട്ട് എത്തുക. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്.

ഏറ്റവും പുതിയ ഗോൾഫ് ജിടിഐക്ക് 0-100 വേഗതയിലെത്താൻ വെറും 5.9 സെക്കൻഡ് കൊണ്ടാകും. 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന മുൻ ഡിഫ്രൻഷൻ ലോക്ക്, ഓപ്ഷണൽ അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവ ​ഗോൾഫിന്റെ സവിശേഷതയാണ്. വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവ ഉൾക്കൊള്ളുന്ന പ്രോഗ്രസീവ് സ്റ്റിയറിംഗ് വീൽ എന്നിവയും ഗോൾഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റ് ചെയ്ത 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. വോയ്സ് അസിസ്റ്റും ചാറ്റ് ജി.പി.ടിയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി, ജിടിഐ സ്റ്റിയറിംഗ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയും ഗോൾഫ് ജി.ടി.ഐയുടെ പ്രത്യേകതകളാണ്. ഇന്ത്യയിലെത്തുമ്പോൾ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് ഏകദേശം 40 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

Story Highlights : Volkswagen Golf GTI coming to India by August 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top