Advertisement

പ്രണയനൈരാശ്യം, കാമുകിയുടെ വീടിന് മുന്നിൽ ജലാറ്റിൻ സ്റ്റിക്ക് ശരീരത്തിൽ കെട്ടിവെച്ച് യുവാവ് ആത്മഹത്യ ചെയ്‌തു

December 30, 2024
2 minutes Read

പ്രണയനൈരാശ്യം കാമുകിയുടെ വീടിന് മുന്നിൽ ജലാറ്റിൻ സ്റ്റിക്ക് ദേഹത്ത് വച്ച് ആത്മഹത്യ ചെയ്ത് യുവാവ്. കർണാടക മണ്ഡ്യയിലെ കലെനഹള്ളി എന്ന ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്.മണ്ഡ്യ സ്വദേശി രാമചന്ദ്ര (21)യാണ് മരിച്ചത്.

കഴിഞ്ഞ വർഷം രാമചന്ദ്ര പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് ഇവരെ പൊലീസ് പിടികൂടുകയും രാമചന്ദ്രയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാരും രാമചന്ദ്രയുടെ വീട്ടുകാരും പിന്നീട് കേസ് ഒത്തുതീർപ്പാക്കി.

വീണ്ടും പെൺകുട്ടിയോട് സംസാരിക്കാൻ തുടങ്ങിയ രാമചന്ദ്ര ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇത് നിരസിച്ചു, മറ്റൊരു വിവാഹാലോചനയുമായി മുന്നോട്ട് പോയി. ഇതിന് പിന്നാലെയാണ് ഇയാൾ ഇന്നലെ രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.

Story Highlights : 21year old boy commits self death by exploding gelatin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top