Advertisement

‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി

December 30, 2024
2 minutes Read

വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി. ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. അവർക്ക് പ്രതിമാസം 18000 രൂപ നൽകും. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

“ഇന്ന് ഞാൻ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാൻ യോജന എന്നാണ്. ഇതിന് കീഴിൽ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ ഗ്രന്ഥികൾക്കും ഓണറേറിയം നൽകാനുള്ള വ്യവസ്ഥയുണ്ട്. പ്രതിമാസം ഏകദേശം 18,000 ഹോണറേറിയം നൽകും” – കെജ്രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

‘ഇത് രാജ്യത്ത് ആദ്യമായാണ്. ആചാരങ്ങള്‍ തലമുറകളോളം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വിഭാഗമാണ് പുരോഹിതന്‍. അവര്‍ ഒരിക്കലും അവരുടെ കുടുംബത്തെ ശ്രദ്ധിച്ചിട്ടില്ല. അവരെ മറ്റുള്ളവരും വേണ്ടവിധം പരിഗണിച്ചിട്ടില്ല. അത്തരത്തിലുള്ളവര്‍ക്കാണ് പുതിയ പദ്ധതിയെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് കെജ്‌രിവാൾ പറഞ്ഞു. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. ഈ മാസം ആദ്യം അരവിന്ദ് കെജ്‌രിവാൾ തൊഴിലില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്യുന്ന മഹിളാ സമ്മാന് പദ്ധതി ആരംഭിച്ചിരുന്നു . എഎപി നേതാക്കൾ പദ്ധതിക്കായി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചുകഴിഞ്ഞു.

Story Highlights : arvind kejriwal announces pujari granthi samman yojana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top