Advertisement

ആദ്യമായണ് ഒരു പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഇങ്ങോട്ട് വിളിക്കുന്നത്; വയനാടിന് 214 കോടി ചോദിച്ചടുത്ത് 290 കോടി കൊടുത്തു: ജോർജ് കുര്യൻ

December 30, 2024
1 minute Read
george-kuriyan

വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ഞാൻ പോയതാണ്. എം.എൽ.എ യോ എം.പി യോ ഇല്ലായിരുന്നു. അതിന്റെ വേദന എനിക്ക് അറിയാം.ഒരു ദുരന്തം ഉണ്ടായി ആദ്യമായണ് ഒരു പ്രധാന മന്ത്രി മുഖ്യമന്ത്രിയെ ഇങ്ങോട്ട് വിളിക്കുന്നത്.

നാല് ദിവസം കൊണ്ട് ബെയ്ലി പാലം പൂർത്തിയായി. എല്ലാവരും ഫോട്ടോഷൂട്ട് ചെയ്തു പോരുകയായിരുന്നു. കണക്ക് കൊടുക്കാൻ പറഞ്ഞു. നിരന്തരം ചോദിച്ചു. 3 മാസം കഴിഞ്ഞു. വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയയനാടിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്തിട്ടുണ്ട്, അതിനിയും തുടരും. പാലം അടക്കം ഒലിച്ചുപോയ ചൂരല്‍മലയിലേക്ക് താന്‍ അല്ലാതെ ഒരു നേതാവും എത്തിയിരുന്നില്ല. 214 കോടി ചോദിച്ചടുത്ത് 290 കോടി കൊടുത്തു. ഉടൻ തന്നെ തീരുമാനം ഉണ്ടാകും. സംസ്ഥാന സർക്കാരും അതിവേഗം നീങ്ങുന്നു. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വ്യാപ്തി തീരുമാനിക്കുക ദുരന്തത്തിന്റെ കണക്ക്‌ എടുത്ത ശേഷം.

സൈന്യം ബെയ്ലി പാലം പൂര്‍ത്തിയാക്കിയശേഷമാണ് പല നേതാക്കളും അങ്ങോട്ട് വന്നത്. ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന രാഷ്‌ട്രീയ നേതാക്കളാണെങ്കില്‍ ദുരന്തമുഖത്ത് എത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.വയനാട് ദുരന്തമുഖത്ത് എത്തിയവർ ഫോട്ടോഷൂട്ട് നടത്തി തിരിച്ചുപോരുകയാണ് ചെയ്തത്. ദുരന്തത്തിന്റെ കൃത്യമായ കണക്ക് പോലും മൂന്ന് മാസം ആവശ്യപ്പെട്ടിട്ടും കേരളം നൽകിയില്ലെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചു.

ദുരന്തമുണ്ടായാൽ എത്രയു പെട്ടെന്ന് പണം ലഭ്യമാക്കാനാണ് ശ്രമിക്കുക. എന്നാൽ കേരളം എല്ലാം വൈകിപ്പിച്ചു എന്നാണ് ജോർജ് കുര്യൻ പറയുന്നത്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിരന്തരം കണക്കുകൾ ചോദിച്ചു. തുടർന്നാണ് കേരളം കണക്ക് നൽകാൻ തയ്യാറായത് എന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

Story Highlights : george kurian about disaster in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top