Advertisement

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

December 30, 2024
2 minutes Read

ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ച് നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. മൂന്ന് അഭ്യർത്ഥനകളാണ് നടൻ നടത്തിയത്. ​ഗവർണറുടെ ഔദ്യോ​ഗിക വസതിയിൽ എത്തിയ നടനൊപ്പം ടിവികെ ട്രഷറർ വെങ്കിട്ടരാമനുമുണ്ടായിരുന്നു.

തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിന് ഇടപെടലുണ്ടാകണം എന്നിവയാണ് ആവശ്യങ്ങൾ. അണാ സർവകലാശാലയിൽ വിദ്യാർത്ഥി ലൈം​ഗിക പീഡനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ​ഗവർണറെ കണ്ടത്. ഡിസംബർ 23-നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഒരാളെ പിടികൂടിയിരുന്നു.

ഇതിനിടെ ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് അറസ്റ്റിലായി. ടി നഗറിൽ അറസ്റ്റിലായ ടിവികെ വോളൻ്റിയർ മാരെ കാണാൻ എത്തിയപ്പോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.വിജയ് യുടെ കത്ത് സ്വകാര്യ കോളേജിൽ വിതരണം ചെയ്തതിനാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ വ്യാപക പ്രതിഷേധം ഉയർന്നു.

‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്’ എന്ന് തുടങ്ങുന്നൊരു തുറന്ന കത്തും നടൻ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ താൻ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി പ്രവർത്തിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

Story Highlights : vijay meets governor to ensure law women safety

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top