ദിവസവും പ്രചോദനമാകുന്നതിന് നന്ദി; അമ്മയുടെ പിറന്നാളില്‍ പോസ്റ്റുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

കായിക താരങ്ങളുടെ ജീവിത്തില്‍ പലപ്പോഴും ഹിറോയിന്‍ ആകുന്നത് അമ്മയായിരിക്കും. അത്തരം ഒരു ഹീറോയിനെ കുറിച്ച് പറയുകയാണ് ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പുതുവത്സര തലേന്ന് എത്തിയ മാതാവ് ഡൊലോറസ് അവെയ്‌റോയുടെ പിറന്നാള്‍ ആഘോഷം പങ്കുവെക്കുകയാണ് താരം. ഡൊലോറസ് അവെയ്‌റോയുടെ ഫോട്ടോക്കൊപ്പം ഇന്ന് അവരുടെ 70ാം പിറന്നാളാണ് ആഘോഷിച്ചത്. അമ്മയോടൊപ്പം ബാല്യകാലത്തെ ഫോട്ടോയും നിലവിലെ ഫോട്ടോയും റൊണാള്‍ഡോ ആശംസകള്‍ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഹൃദയം തൊടുന്നു തരത്തില്‍ കുറിപ്പും ഉണ്ട്. ‘പിറന്നാള്‍ ആശംസകള്‍ മോം! എല്ലാ ദിവസവും എനിക്ക് പ്രചോദനം നല്‍കുന്നതിനും, ഉപാധികളേതുമില്ലാതെ പിന്തുണക്കുന്നതിനും ഒരുപാട് നന്ദി,’ റോണാള്‍ഡോ കുറിച്ചു. താരത്തിന്റെ മാതാവിന്റെ പിറന്നാള്‍ ആഘോഷത്തിനായി മദെയ്‌റയിലെ മനോഹരമായ ഐലന്‍ഡില്‍ മുഴുവന്‍ കുടംബവും എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Christiano Ronaldo celebrated mom’s Birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here