കലൂർ സ്റ്റേഡിയം അപകടം: പ്രതികൾക്ക് ഇടക്കാല ജാമ്യം; പരിപാടി നടത്തിയത് അനുമതി കൂടാതെയെന്ന് റിമാൻഡ് റിപ്പോർട്ട്

കലൂർ സ്റ്റേഡിയം അപകടത്തിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം. കേസിലെ രണ്ടാം പ്രതിയായ ഷമീർ അബ്ദുൾ കരീം,നാലാം പ്രതി കൃഷ്ണകുമാർ അഞ്ചാം പ്രതി ബെന്നി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾക്കെതിരെ 110 BNS ചുമത്തിയിരുന്നത്. മാജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പ്രതികളുടെ ജാമ്യാപേക്ഷ ജനുവരി 3ന് പരിഗണിക്കും.
അതേസമയം റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നു. പ്രതികൾ പരിപാടി നടത്തിയത് ഫയർഫോഴ്സ് അനുമതി കൂടാതെയെന്ന് റിമാൻഡ് റിപ്പോർട്ട്. അനുമതി തേടേണ്ട വകുപ്പുകളെ സമീപിച്ചില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അപകടം ഉണ്ടാക്കിയത് പ്രതികളുടെ ബോധപൂർവ്വമായ വീഴ്ചയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കും എന്നും പോലീസ് കോടതിയിൽ പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ അപകടത്തിൽ നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയേയും നടൻ സിജു വർഗീസിനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.കുട്ടികളിൽ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകർ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകൾ വിറ്റിരുന്നു.
Story Highlights : Interim bail for Accused Kaloor Stadium accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here