Advertisement

ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

January 2, 2025
Google News 3 minutes Read
electric

ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു തേയിലത്തോട്ടത്തിലേക്ക് ഇയാൾ പോയത്.

Read Also: സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് വിലക്ക്

തേയിലത്തോട്ടത്തിലെ മരത്തിൽ നിന്നും ചില്ലകൾ വെട്ടുമ്പോൾ ഇതിലൊന്ന് വൈദ്യുത ലൈനിലേക്ക് വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം.

ഒറ്റയ്ക്കായിരുന്നു ഗണേശൻ ആടിനുള്ള തീറ്റ ശേഖരിക്കാൻ എത്തിയിരുന്നത്. ഇന്ന് രാവിലെ എസ്‌റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ഇയാൾ മരക്കൊമ്പിൽ മരിച്ചുകിടക്കുന്നത് കണ്ടത്. തൊഴിലാളികൾ ഉടൻ തന്നെ മറയൂർ പൊലീസിനെ വിവരമറിയിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Story Highlights : A man who climbed a tree to collect fodder for goats in Idukki died due to electric shock

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here