Advertisement

‘എസ്ഡിപിഐ വോട്ട് നേടിയാണോ വി. അബ്ദുറഹിമാൻ ജയിച്ചത്?, സി.പി.ഐ.എം നിലപാട് വ്യക്തമാക്കണം’; പി.കെ ഫിറോസ്

January 2, 2025
1 minute Read

എസ്ഡിപിഐ വോട്ട് നേടിയാണ് വി. അബ്ദുറഹിമാൻ ജയിച്ചതെന്ന് സമ്മതിച്ച സാഹചര്യത്തിൽ സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

എസ്ഡിപിഐ പിന്തുണക്ക് ഇടത് സ്ഥാനാർഥിയായ അബ്ദുഹ്മാൻ പണം ആയിരുന്നു ഓഫർ ചെയ്തത്. എന്നാൽ അഭിമന്യുവിൻ്റെ കൊലയാളികളെ സഹായിക്കണം എന്നായിരുന്നു എസ്ഡിപിഐയുടെ ആവശ്യം. ഇത് മന്ത്രി അംഗീകരിച്ചുവെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് പിന്തുണ ലഭിക്കുന്നതെന്നും പി കെ ഫിറോസ് ആരോപിച്ചു. അഭിമന്യുവിൻ്റെ കൊലയാളികൾക്ക് നൽകിയ പിന്തുണയാണ് വി അബ്ദുറഹിമാൻ്റെ മന്ത്രി സ്ഥാനമെന്നും കേസിൽ നിർണായകമായ 11 രേഖകൾ കാണുന്നില്ലെന്നും പി കെ ഫിറോസ് ആരോപിച്ചു.

നിമയസഭാ തിഞ്ഞെടുപ്പില്‍ താനൂരില്‍ മന്ത്രി വി. അബ്ദുറഹ്‌മാന് പിന്തുണ നല്‍കിയെന്ന എസ്ഡിപിഐ വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. മന്ത്രി വി അബ്ദുറഹിമാന്‍ വന്നവഴി മറക്കരുതെന്നും എസ്ഡിപിഐ കടന്നാക്രമിച്ചു.

എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാനാണ് വി അബ്ദുറഹിമാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വി അബ്ദുറഹിമാന്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നാണ് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു.

Story Highlights : P K Firos on SDPI V. Abdurahiman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top