‘ഭരണമാറ്റം യുഡിഎഫിന്റെ മാത്രമല്ല, കേരളത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു’: കെ സി വേണുഗോപാൽ എംപി

ഭരണമാറ്റം യുഡിഎഫിന്റെ മാത്രമല്ല, കേരളത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നുവെന്ന് കെ സി വേണുഗോപാൽ എംപി. രണ്ടാം പിണറായി സർക്കാരിനെതിരെ വലിയ ജനവികാരം ഉണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കഴിയണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കണം. അതിന് പാർട്ടി സജ്ജമാകണം. സിപിഐഎം അബദ്ധങ്ങളിൽ നിന്ന് അബദ്ധങ്ങളിലേക്ക് പോകുന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ എൻആർസിയായിരുന്നു ചർച്ചാവിഷയം. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് വിട്ടു. ഇപ്പോൾ യുഡിഎഫിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. യുഡിഎഫ് ജയിക്കുന്നത് ചില പ്രത്യേക വിഭാഗത്തിന്റെ വോട്ട് കൊണ്ടാണെന്ന് ആക്ഷേപിക്കുന്നു
സിപിഐഎം അവസരവാദികളാണ്. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുന്നതാണ് കോൺഗ്രസ് നയം. ജനവിരുദ്ധ കാര്യങ്ങളിൽ കേന്ദ്രവും കേരളവും ഒരുപോലെ. രണ്ട് സർക്കാരുകളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷാ രാജിവെക്കുംവരെ കോൺഗ്രസ് പ്രതിഷേധം തുടരും. പട്ടികജാതി വിഭാഗത്തിൽ നിന്ന് മന്ത്രി ഇല്ലാത്ത ഒരേ ഒരു സർക്കാർ പിണറായി വിജയന്റേതെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
Story Highlights : K C Venugopal against CPIM Govt.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here