Advertisement

‘ചെന്നിത്തല എൻഎസ്എസിന്റെ പുത്രൻ എന്ന് പറഞ്ഞത് കടന്നുപോയി’; വെള്ളാപ്പള്ളി നടേശൻ

January 3, 2025
Google News 1 minute Read
Vellapally Natesan against thomas k thomas

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. എംഎൽഎ ആയി സംസാരിക്കാൻ പോലും അറിയാതെ ആളെ മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും. ഒന്നരകൊല്ലമേ ബാക്കി ഉള്ളു. തോമസ് കെ തോമസ് പഠിച്ചു വരുമ്പോഴേക്കും സംഗതി മയ്യത്താവും. കുട്ടനാട്കാർക്ക് പ്രിയങ്കരനല്ല അദ്ദേഹമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

നായാടി തൊട്ട് നസ്രാണി വരെ വേണം. തോമസ് തോമസ് കുട്ടനാട്ടുകാർക്ക് ഒന്നും ചെയ്തില്ല. എല്ലാത്തിനും പിന്നിൽ പിസി ചാക്കോ. നായാണി മുതൽ നമ്പൂതിരി വരെ എന്നുള്ളതല്ല ഐക്യം. ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം. കണക്കെഴുത്തുകാരനെ പിടിച്ചു എംഎൽഎ ആക്കി. ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലി. പറയുന്നത് ജല്പനങ്ങൾ മാത്രമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മേൽമുണ്ട് വിവാദത്തിൽ എൻഎസ്എസും സച്ചതാനന്ദ സ്വാമിയും മറുപടി പറഞ്ഞതോടെ അവസാനിച്ചു. എസ്എൻഡിപിയെ സംബന്ധിച്ചു അതൊരു വിഷയമല്ല. ഞങ്ങൾ അഭിപ്രായം മുൻപ് പറഞ്ഞതാണ്. പരസ്പരം മറുപടി പറഞ്ഞതോടെ അവസാനിച്ചു. മുഖ്യമന്ത്രിയെ ദിവസേന വിമർശിക്കാറുണ്ട്.

പല വിമർശനങ്ങൾ വരും. അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നറിയാത്ത എന്നോട് സനാതന ധർമ്മം ചോദിക്കരുത്. ചെന്നിത്തല എൻഎസ്എസിന്റെ പുത്രൻ എന്ന് പറഞ്ഞത് കടന്നുപോയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Story Highlights : Vellappally Nadesan Against NSS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here