ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് പതിച്ച് അപകടം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. അപകടകാരണം മോശം കാലാവസ്ഥ മൂലമെന്ന് സേന. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കുപറ്റിയതായി വിവരം.(3 soldiers killed after Army truck rolls down hill in Jammu and Kashmir)
Read Also: ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഭയം വേണ്ട; സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ ഏജന്‍സി
പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില തൃപ്തികരമാണെന്നും തുടർ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് സുരക്ഷാ സേനയും പോലീസും എത്തി. “മൂന്നുപേരെയും വൈദ്യചികിത്സയ്ക്കായി ശ്രീനഗറിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അപകടവിവരം ലഭിച്ചയുടൻ ഞങ്ങൾ ആംബുലൻസ് അയച്ചു..” എഎൻഐയോട് സംസാരിക്കവെ മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
Story Highlights : 3 soldiers killed after Army truck rolls down hill in Jammu and Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here