തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ? സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം

തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും എം കെ സ്റ്റാലിന്‍ സര്‍ക്കാരിനുമെതിരെ സഖ്യകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനമുയരുന്നതായി സൂചന. തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് വിമര്‍ശനം. സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും അനുമതി നല്‍കുന്നില്ല. പൊലീസ് സര്‍ക്കാരിനെ കളങ്കപ്പെടുക്കുന്നുവെന്നും സിപിഐഎം യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗത്തിന്റെ ഉള്‍പ്പെടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. (Tamil nadu cpim against M K stalin)
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരായ ഡിഎംകെ സര്‍ക്കാരിന്റെ നീക്കങ്ങള്‍ തടയുമെന്നും കെ ബാലകൃഷ്ണന്‍ പറഞ്ഞു. സമരങ്ങള്‍ തടഞ്ഞാല്‍ ജനങ്ങളുടെ പ്രതിരോധം തടയാനാകുമെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്ന് കെ ബാലകൃഷ്ണന്‍ ചോദിച്ചു. ഒരു ചീപ്പ് ഒളിച്ചുവച്ചാല്‍ ഒരു കല്യാണം മുടക്കാനാകുമെന്നാണോ ഡിഎംകെയുടെ ചിന്തയെന്നും സിപിഐഎം യോഗത്തല്‍ കെ ബാലകൃഷ്ണന്‍ ചോദിച്ചു. സിപിഐഎം സമ്മേളനത്തില്‍ കെ ബാലകൃഷ്ണനെ കൂടാതെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡി കെ രംഗരാജന്‍, എം പിമാരായ വെങ്കടേശന്‍, സച്ചിതാനന്ദന്‍, എംഎല്‍എമാരായ നാഗൈ മാലി, ചിന്നദുരൈ മുതലായവരും പങ്കെടുത്തിരുന്നു.
Story Highlights : Tamil nadu cpim against M K stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here