Advertisement

കോള്‍ വിളിക്കാനാവുന്നില്ല, ഡാറ്റ ലഭിക്കുന്നില്ല, മോശം സേവനം! ബിഎസ്എൻഎല്ലിന് 9 ലക്ഷത്തോളം ഉപഭോക്താക്കളെ നഷ്‌ടം

January 5, 2025
1 minute Read

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാക്കളായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (ബിഎസ്എൻഎൽ) 2024 നവംബറിൽ ഉപഭോക്താക്കളിൽ ഗണ്യമായ കുറവുണ്ടായി. ഏകദേശം 0.87 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ 0.46 ദശലക്ഷം പുതിയ ഉപയോക്താക്കളെ മാത്രമാണ് നേടാനായത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌.

4ജി വിന്യാസം പുരോഗമിക്കുകയാണെങ്കിലും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിനെ കുറിച്ച് പരാതികള്‍ ദേശീയ വ്യാപകമായി ഉപഭോക്താക്കള്‍ക്കുണ്ട്. ഡാറ്റ ലഭിക്കുന്നില്ല, കോള്‍ വിളിക്കാനാവുന്നില്ല എന്നിവയാണ് പ്രധാന പരാതികള്‍.

ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളില്‍ നിന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് പുതുതായി ലഭിച്ചത്. എന്നാൽ ബിഎസ്എന്‍എല്ലിന്‍റെ ഈ കുതിപ്പിന് കോട്ടം തട്ടുന്നതായാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

2024 ജൂലൈയിലെ സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ ഉപഭോക്താക്കള്‍ പോര്‍ട്ട് ചെയ്തും പുതിയ സിം കാര്‍ഡ് എടുത്തും ബിഎസ്എന്‍എല്ലിലേക്ക് ഒഴുകിയെങ്കിലും അവര്‍ പ്രതീക്ഷിച്ച സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് കഴിയാതെപോയതാണ് ഉപഭോക്താക്കളെ ചൊടിപ്പിക്കുന്നത്

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 2024 നവംബര്‍ മാസം ഗണ്യമായ കുറവുണ്ടായതായി ട്രായ്‌യുടെ കണക്കുകളില്‍ പറയുന്നു. 0.46 ദശലക്ഷം (460,000) മാത്രം പുതിയ ഉപഭോക്താക്കളെ കഴിഞ്ഞ നവംബറില്‍ ബിഎസ്എന്‍എല്ലിന് ലഭിച്ചപ്പോള്‍ 0.87 ദശലക്ഷം (870,000) ഉപഭോക്താക്കളെ നഷ്ടമായെന്നാണ് കണക്ക്.

Story Highlights : bsnl loses 087 mn users in november

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top