ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ പതിവ് യാത്രയിലായിരുന്നു.
കരസേനയും നാവികസേനയും വ്യോമസേനയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിൽ രണ്ട് വർഷം മുമ്പ് നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളിൽ രൂപകല്പന, മെറ്റലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഇന്ത്യൻ നേവി, ഐഎഎഫ്, ആർമി, കോസ്റ്റ് ഗാർഡ് എന്നിവയ്ക്ക് ആകെ 325 എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകൾ ഉണ്ട്, അവയെല്ലാം അപകട സംഭവങ്ങളെത്തുടർന്ന് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Story Highlights : coast guard chopper crashes in gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here