ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു; ഡൽഹിയിൽ ദൃശ്യപരിധി 10 മീറ്ററിന് താഴെ

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഇന്നും വിമാനങ്ങൾ വൈകി. ഡൽഹിയിലെ പലയിടത്തും ദൃശ്യപരിധി 10 മീറ്ററിന് താഴെയാണ്. ദൃശ്യപരിധി കുറഞ്ഞത് വ്യോമ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം 400 അധികം വിമാനങ്ങളാണ് മൂടൽ മഞ്ഞിനെ തുടർന്ന് വൈകിയത്. ബുധനാഴ്ച വരെ ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിരത്തിലെ വാഹനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് ഉള്ളതിനാൽ ഫോഗ് ലാമ്പുകൾ ഉപയോഗിക്കണം. അമിതവേഗതയിൽ വാഹനം ഓടിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഹരിയാനയിൽ മൂടൽമഞ്ഞ് കാരണം വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് ജീവൻ നഷ്ടമായിരുന്നു. ഡൽഹിയിൽ വായു മലിനീകരണവും ഉയർന്നു. പലയിടത്തും 350 നു മുകളിലാണ് വായു ഗുണനില വാരസൂചിക രേഖപ്പെടുത്തിയത്. മലിനീകരണം രൂക്ഷമായതോടെ GRAP 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Story Highlights : Cold wave continues in North Indian states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here