Advertisement

മുടി ഡൈ ചെയ്യുന്നവർക്ക് ക്യാൻസർ സാധ്യത കൂടുതൽ, നേരത്തെ തിരിച്ചറിയാം; ഞെട്ടിക്കുന്ന പഠനം ഇങ്ങനെ

January 5, 2025
2 minutes Read

ഹെയർ ഡൈകൾ, തലയിൽ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ എന്നിവ കാൻസറിന് കാരണമാകുന്നു എന്ന് പുതിയ കണ്ടെത്തൽ. മാത്രമല്ല സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ എന്നും പഠനത്തിൽ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചു. സ്ഥിരമായ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് മറ്റുള്ളവരെക്കാള്‍ 9 ശതമാനം കാന്‍സര്‍ സാധ്യത ഇവരില്‍ വര്‍ധിപ്പിക്കുന്നു. ഹെയര്‍ ഉല്‍പ്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍-ഡെലിവര്‍ സംയുക്തങ്ങള്‍ (EDC)ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്തില്‍ ഇടപെടുന്നതിനും അതുവഴി കാന്‍സറിനും കാരണമാകുന്നു.

ഹെയര്‍ ചായങ്ങള്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനോട് ശരീരം പ്രതികരിക്കുമ്പോള്‍ കാന്‍സറിലേക്ക് വഴി തെളിക്കുന്നു ഫോര്‍മാല്‍ഡിഹൈഡ്, ചില കെരാറ്റിന്‍ ഹെയര്‍ സ്‌ട്രൈനനറുകളില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ചേര്‍ത്തിട്ടുണ്ട് ഇതൊരു കാര്‍സിനോജെന്‍ ആണ്. ഇവയ്ക്ക് പുറമേ മറ്റ് പല ഘടകങ്ങളും പരിസ്ഥിതി, ജീവിതശൈലി, കുടുംബ ചരിത്രം എന്നിവയുള്‍പ്പെടെ സ്തനാര്‍ബുദ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.

സ്തനാർബുദം ഹെയർ ഡൈകളും സ്‌ട്രെയിറ്റനറുകളും കൊണ്ട് മാത്രമല്ല മറ്റ് പല കാരണങ്ങൾ കൊണ്ടും വരാം.

  1. പാരമ്പര്യം
  2. ഹോർമോൺ ഘടകങ്ങൾ, ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി, വൈകി ആർത്തവവിരാമം തുടങ്ങിയവ അപകടസാധ്യത വർദ്ധിപ്പിക്കും.
  3. – ജീവിതശൈലി മാറ്റങ്ങൾ: പുകവലി, മദ്യപാനം, മോശമായി ഭക്ഷണക്രമം, വ്യായാമം ചെയ്യാതിരിക്കൽ എന്നിവയെല്ലാം സ്തനാർബുദ സാധ്യത കൂട്ടുന്നു .

Story Highlights : hair dyes and straighteners increase breast cancer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top