‘ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ’; കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം

സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം. ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. അത്തരം നടപടികൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഇത് സംബന്ധിച്ച് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്
അതേസമയം കലോത്സവത്തിന് എല്ലാ ഇടത്തും കാണുന്നത് മികച്ച പങ്കാളിത്തമെന്ന് മന്ത്രി വി ശിവൻകുട്ടി. 15000 ൽ അധികം ആളുകൾ ഉദ്ഘാടനത്തിന് പങ്കെടുത്തു. സമയത്തിന് മത്സരങ്ങൾ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
മത്സരങ്ങൾ സമയത്ത് തുടങ്ങാൻ ആകുന്നത് ഒരു വിജയമാണ്. ചില കുട്ടികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. ഇത്തരം വിവേചനം ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഇവ ഒഴിവാക്കാൻ അധ്യാപകർ മുൻകൈയെടുക്കണം.
പാർക്കിംഗ് സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാൻ ആയി. ഗതാഗതം സുഗമമാക്കാൻ കെഎസ്ആർടിസിയും സർവീസ് നടത്തുന്നു. 80 മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി. 47000 ത്തിലധികം ആളുകൾ ഇത് വരെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഇന്നലെ രാത്രി ഒരു മണി വരെ ഭക്ഷണ ശാല തുറന്ന് പ്രവർത്തിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Story Highlights : Helicam Restricted in School Kalolsavam 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here