വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ സിറ്റി; വെസ്റ്റ്ഹാമിനെ ഗോള്‍മഴയില്‍ മുക്കി ഹാളണ്ടും കൂട്ടരും

ക്രിസ്റ്റല്‍ പാലസിനോട് 2-2 സമനില, മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനോടും ആസ്റ്റണ്‍വില്ലയോടും 2-1 തോല്‍വി, എവര്‍ട്ടണോട് 1-1 സമനില എന്നീ പരീക്ഷണങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് ലെസ്റ്റര്‍ സിറ്റിയുമായി നടന്ന മത്സരത്തിലും വിജയം സിറ്റിക്കായിരുന്നു. ശനിയാഴ്ച്ച വെസ്റ്റ് ഹാമിനെതിരെ 4-1 ന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കഷ്ടകാലം മാറുകയാണ്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ വെസ്റ്റ് ഹാം താരത്തിന്റെ സെല്‍ഫ് ഗോളിലാണ് സിറ്റി ലീഡിലേക്ക് കയറിയത്. സിറ്റിയുടെ ബ്രസീലിയന്‍ അറ്റാക്കര്‍ സാവിഞ്ഞോയുടെ ക്രോസ് വെസ്റ്റ് ഹാമിന്റെ പ്രതിരോധ നിരതാരം വ്‌ളാഡിമിര്‍ കൗഫലിന്റെ കാലില്‍ തട്ടി ഗോള്‍ ആകുകായായിരുന്നു. 42-ാം മിനിറ്റില്‍ സാവിഞ്ഞോയുടെ അസിസ്റ്റില്‍ ഏര്‍ലിങ് ഹാളണ്ട് സ്്‌കോര്‍ 2-0 ത്തിലേക്ക് എത്തിച്ചു. രണ്ടാം പകുതിയിലും സാവിഞ്ഞോ നല്‍കിയ പാസില്‍ ഹാളണ്ട് സ്‌കോര്‍ ചെയ്തതോടെ ലീഡ് 3-0 ത്തിലേക്ക് ഉയര്‍ന്നു. 58-ാം മിനിറ്റില്‍ ഡി ബ്ര്യൂയിന്റെ പാസില്‍ ഇംഗ്ലീഷ് താരം ഫിലി ഫോഡന്‍ ഗോള്‍ കണ്ടെത്തിയതോടെ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 71-ാം മിനിറ്റില്‍ സൂസെക്ക് നല്‍കിയ പന്തില്‍ നിന്ന് ഫുള്‍ക്രുഗ് ആണ് വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഇടതുവിങ്ങില്‍ നിന്ന് സുസെക്ക് നല്‍കിയ ക്രോസില്‍ കൃത്യമായി കാല്‍ തൊടുത്തപ്പോഴായിരുന്നു ഗോള്‍ പിറന്നത്. സ്‌കോര്‍ 4-1. തുടര്‍ച്ചയായ രണ്ട് വിജയത്തോടെ 34 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ആറാം സ്ഥാനത്താണ്. ജനുവരി 15ന് ബെന്റ്‌ഫോര്‍ഡുമായാണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ അടുത്ത മത്സരം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി 2-1 സ്‌കോറില്‍ ആസ്റ്റണ്‍വില്ല പരാജയപ്പെടുത്തി. മത്സരത്തിന്റെ 58-ാം മിനിറ്റിര്‍ റോസ് ബാര്‍ക്ലെയും 76-ാം മിനിറ്റില്‍ ജമൈക്കന്‍ താരം ലിയോണ്‍ ബെയ്‌ലിയും ആസ്റ്റണ്‍വില്ലക്കായി ഗോള്‍ കണ്ടെത്തിയപ്പോള്‍ 63-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം മാവിദിദിയുടെ വകയായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ മറുപടി ഗോള്‍.
Story Highlights: Manchester City wins in English Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here