‘ഫോൺ വിളിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥിനി ഏഴാം നിലയിൽ നിന്ന് അപ്രതീക്ഷിതമായി താഴേക്ക് വീണ് മരിക്കുകയായിരുന്നു’; കോളജ് അധികൃതർ
എംബിബിഎസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ. അപകടം ഉണ്ടായത് ഫോൺ വിളിക്കുന്നതിനിടെ എന്ന് ശ്രീനാരായണ മെഡിക്കൽ കോളേജ് അറിയിച്ചു. ഏഴാം നിലയിലെ കൈവരിയിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴേക്ക് വീണു. പെൺകുട്ടി താമസിക്കുന്നത് അഞ്ചാം നിലയിൽ എന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്. പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. ജിപ്സം ബോർഡ് തകർത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്.
അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. എംബിബിഎസ് വിദ്യാർഥിനിയുടെ മരണത്തിൽ പൊലീസ് FIR രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Story Highlights : mbbs student death after falling from hostel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here