അന്‍വര്‍ അറസ്റ്റില്‍; ജയിലില്‍ നിന്ന് ജീവനോടെ തിരിച്ചെത്തിയാല്‍ താന്‍ സര്‍ക്കാരിന് കാണിച്ചുകൊടുക്കുമെന്ന് അന്‍വറിന്റെ ഭീഷണി

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അന്‍വറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ( P V anvar MLA arrested)
ഞാനൊരു നിയമസമാജികനായതുകൊണ്ട് മാത്രം നിയമത്തിന് വഴങ്ങുകയാണ്. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. നിയമത്തിന് കീഴടങ്ങുകയാണ്. ജയിലിലിട്ട് എന്നെ ഒരു പക്ഷേ കൊന്നേക്കാം. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഞാന്‍ കാണിച്ചുകൊടുക്കാം. അറസ്റ്റിന് ശേഷം പി വി അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്‍വറിനെ അറസ്റ്റ് ചെയ്തത് നിയമാനുസൃത നടപടിയുടെ ഭാഗമായിട്ടാണെന്നും ഇതില്‍ യാതൊരുവിധത്തിലുള്ള ബാഹ്യ ഇടപെടലുകളുമില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
Read Also: കാട്ടാന ആക്രമണം; ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് DMK പ്രവർത്തകർ
താന്‍ കക്കാനും കൊല്ലാനും പോയതല്ലെന്നും ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറ് മരണമാണ് ഉണ്ടായത്. അതിന് ഡിഎഫ്ഒ ഓഫീസില്‍ ഒരു പ്രതിഷേധം നടത്തിയതാണ് നടക്കട്ടെ – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തീരുമാനം. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായിക്ക് അധികാരത്തിന്റെ ജ്വരം മൂത്തിരിക്കുകയാണ്. അധികാരം അഹങ്കാരമായി മാറുകയാണെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. ദാവിദ് ഇബ്രാഹിമിനെയും വീരപ്പന്റെയും ഒക്കെ ഗണത്തില്‍ തന്നെയും പെടുത്തിയിട്ടുണ്ടാകുമെന്ന് അന്‍വര്‍ പറയുന്നു. ഞാന്‍ ഇവിടെ ചെയ്തത് എന്താണ്. പൊലീസിലെ വര്‍ഗീയതയെ കുറിച്ച് പറഞ്ഞു. മലപ്പുറം ജില്ലയിലെ ഒരു കമ്യൂണിറ്റിയെ ലക്ഷ്യം വച്ചുകൊണ്ട് അജിത് കുമാറും സുജിത് ദാസും നടത്തിയ തോന്ന്യവാസം പറഞ്ഞു. പൊലീസുമായി ബന്ധപ്പെട്ട അനീതികള്‍ പറഞ്ഞതാണ് ഒന്നാമത്തെ തെറ്റ്. മലയോര മേഖലയിലെ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത വിധമുള്ള നിയമ ഭേതഗതികള്‍ നിയമസഭയില്‍ കൊണ്ടു വരുമ്പോള്‍ അത് ശരിയല്ലെന്ന് പറഞ്ഞതാണ് രണ്ടാമത്തെ തെറ്റ് അന്‍വര്‍ പറഞ്ഞു.
Story Highlights : P V anvar MLA arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here