Advertisement

ഇടുക്കിയിൽ KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മൂന്ന് മരണം

January 6, 2025
Google News 1 minute Read

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽ മരിച്ചത്. ആശുപത്രി അധികൃതരും പൊലീസും മരണം സ്ഥിരീകരിച്ചു. ബസിലുണ്ടായവരെ നാട്ടകുാരും ഫർഫോഴ്‌സും ചേർന്ന് രക്ഷിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ സമയം മൂന്ന് പേർ മരണപ്പെട്ടു.

മുണ്ടക്കൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങൾ ഉള്ളത്. മാവേലിക്കര സ്വദേശികളാണ് മരിച്ചവർ.മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 20 അടിയോളം താഴ്ചയിൽ ബസ് മരത്തിൽ തങ്ങി നിൽ‌ക്കുകയായിരുന്നു. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.

Read Also: പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ

34 യാത്രക്കാ‍രും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരുടെ പേരു വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. ആദ്യം ആരുടെയും പരുക്ക് ​ഗുരുതരമല്ലെന്നായിരുന്നു അറിയിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights : Three died in Idukki KSRTC accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here