ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ( 06.01.2025)

രാജ്യത്ത് അഞ്ച് പേര്‍ക്ക് എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്ത് അഞ്ച് പേര്‍ക്ക് എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും ബെംഗളൂരുവില്‍ എട്ടും മൂന്നും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും ഗുജറാത്തിലെ അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുട്ടിക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. (Today’s top headlines january 01,2025)
പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം
നിലമ്പൂര്‍ ഡിഎഫ്ഒ ആക്രമണ കേസില്‍ പി വി അന്‍വര്‍ എം എല്‍ എക്ക് ജാമ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജാമ്യം അനുവദിക്കരുതെന്ന പൊലീസിന്റെ എതിര്‍പ്പ് തള്ളി. അന്‍വര്‍ ഇന്ന് തന്നെ ജയില്‍മോചിതനായേക്കും. പി.വി. അന്‍വറെ പിന്തുണച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി.
Read Also: നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി മുന്നോട്ടുപോകുമെന്ന് മഞ്ജുഷ
കോണ്‍ഗ്രസിനെ വെട്ടിലാക്കി വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്
കോണ്‍ഗ്രസിനെ വെട്ടിലാക്കി വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. കത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഗുരുതര പരാമര്‍ശം. പണംവാങ്ങിയത് പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടിയെന്ന് കത്തില്‍ പറയുന്നു. ബാധ്യത തന്റേത് മാത്രമായെന്നും എന്‍ എം വിജയന്‍.
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹിയിലെ യെമന്‍ എംബസി. വധശിക്ഷ ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല. വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവെന്നും യെമന്‍ എംബസി. നിമിഷപ്രിയയുടെ മോചനത്തിന് ശ്രമം തുടരുന്നതിനിടെയാണ് വിശദീകരണം.
നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി മുന്നോട്ടുപോകുമെന്ന് മഞ്ജുഷ
കണ്ണൂര്‍ മുന്‍ എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. കുടുംബത്തിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. കണ്ണൂര്‍ റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കണം. അപ്പീല്‍ നല്‍കുമെന്നും പോരാട്ടം തുടരുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
Story Highlights : Today’s top headlines january 01,2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here