‘ഭരണകൂട ഭീകരത, ഈ രാത്രി അറസ്റ്റ് പൊലീസ് ചരിത്രത്തിലെ കളങ്കം’; അന്‍വറിന് യുഡിഎഫിന്റെ പിന്തുണ; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം

പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്. വന നിയമ പ്രശ്‌നവുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ രാത്രി വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അറസ്റ്റിലെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. (UDF supports P V anvar in arrest)
പി വി അന്‍വര്‍ ഒരു എംഎല്‍എ ആണെന്നും അദ്ദേഹത്തിന്റെ വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യങ്ങള്‍ ഒന്നും നിലവിലില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം എങ്ങോട്ടും ഒളിച്ചു പോകാന്‍ പോകുന്നില്ല.പൊതുമുതല്‍ നശിപ്പിച്ചു എന്ന കേസ് രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ തക്കവണ്ണമുള്ള ഒരു വലിയ പ്രശ്‌നമല്ല. ഇത് മുന്‍കാലങ്ങളില്‍ നടന്ന രാഷ്ട്രീയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഭരണകൂട ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണ്. ഇത് കേരള പോലീസിന്റെ ചരിത്രത്തില്‍ ഒരു കളങ്കമായി കിടക്കും. ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read Also: ‘ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ’; കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം
വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്തെന്ന് കെ സുധാകരന്‍ ചോദിച്ചു. അന്‍വര്‍ പിടികിട്ടാപ്പുള്ളി അല്ല. അറസ്റ്റിന് പോലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസിലാണ് പി വി അന്‍വര്‍ എംഎല്‍എ റിമാന്‍ഡിലായത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. രാത്രി പി വി അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിനടുത്ത് എത്തിച്ച ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്.
Story Highlights : UDF supports P V anvar in arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here