Advertisement

‘ഓസ്കർ പ്രാഥമിക പട്ടികയിൽ ആടുജീവിതം’; കൂട്ടായ്മയുടെ വിജയമെന്ന് സംവിധായകൻ ബ്ലസി 24നോട്

January 7, 2025
1 minute Read

ഓസ്കർ പ്രാഥമിക പട്ടികയിൽ ആടുജീവിതം എത്തിയതിൽ വലിയ സന്തോഷമെന്ന് സംവിധായകൻ ബ്ലസി 24 നോട്. ഇന്ന് രാവിലെയാണ് ഇ മെയിൽ വഴി സന്ദേശം ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോലെ ഉള്ള ഒരു പ്രക്രിയയാണ്. എങ്കിലും മലയാളത്തിലെ ഒരു സിനിമ എന്ന തരത്തിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. കൂട്ടായ്മയുടെ വിജയമാണ് ഇതൊന്നും ബ്ലസി പറഞ്ഞു. അക്കാദമി അംഗങ്ങൾ വോട്ട് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും ബ്ലെസി പറഞ്ഞു.

323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഓസ്കാറിന്‍റെ ആദ്യ പട്ടികയിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ബ്ലെസി ചിത്രം ആടുജീവിതവും കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ഗേൾസ് വിൽ ബി ഗേൾസ് എന്ന ചിത്രവും ഇന്ത്യയില്‍ നിന്നും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക.

അതേസമയം, ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക. എന്നാല്‍ 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ പുറത്തായിരുന്നു.

അതേസമയം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ കങ്കുവ ആടുജീവിതത്തിനൊപ്പം ഇടം പിടിച്ചു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് കങ്കുവ തിരഞ്ഞെടുക്കപ്പെട്ടത്. തീയറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായെത്തുന്നത്.

Story Highlights : Director Blessy About Aadu Jeevitham Oscar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top