Advertisement

‘ബോബി ചെമ്മണ്ണൂറിന്റെ അറസ്റ്റ് നല്ല കാര്യം’: മന്ത്രി ആർ ബിന്ദു

January 8, 2025
Google News 1 minute Read

ബോബി ചെമ്മണ്ണൂറിന്റെ അറസ്റ്റ് നല്ല കാര്യമെന്ന് മന്ത്രി ആർ ബിന്ദു. ഹണി റോസിന് മാത്രമല്ല നിരവധി സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നു. സാംസ്കാരിക ദാരിദ്ര്യത്തിന്റെ കൂടി തെളിവാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

യുജിസി കരട് നിർദ്ദേശത്തിൽ സംസ്ഥാനം എതിർപ്പ് അറിയിക്കും. നിയമപരമായി നേരിടാനുള്ള വഴികൾ തേടും. ഏകപക്ഷീയമായി വി സി മാരെ നിയമിക്കാൻ അവസരം ഒരുക്കുന്നു. യുജിസി യെ ഉപയോഗിച്ച് സർവകലാശാലകളിൽ കാവിവത്ക്കരണം നടത്താനുള്ള നീക്കം നടക്കുന്നു.യുജിസിക്ക് അധികാരം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കാൻ മാത്രമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ ആയി. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സം​ഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

Story Highlights : R Bindu against Boby Chemmannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here