ട്രെയിനിൽ നിന്നും വീണ ശബരിമല തീർത്ഥാടകനെ ട്രാക്കിലൂടെ 250 മീറ്റർ ചുമന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

ശബരിമല തീർത്ഥാടകൻ്റെ ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ട്രെയിനിൽ നിന്നും വീണ യുവാവിനെയാണ് RPF ഉദ്യോഗസ്ഥർ രക്ഷിച്ചത്. രാത്രിയിൽ മൊബൈൽ ലൊക്കേഷൻ നോക്കി ട്രാക്കിലൂടെ നടന്നാണ് യുവാവിനെ കണ്ടെത്തിയത്.
ആന്ധ്ര സ്വദേശി ലക്ഷ്ണനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം കുമാരനല്ലൂരിൽ വച്ചായിരുന്നു സംഭവം. ആർപിഎഫ് എസ് ഐ സന്തോഷ് കുമാറും കോൺസ്റ്റബിൾ സുനിൽകുമാറുമാണ് രക്ഷകരായത്.
ഇരുവരും യുവാവിനെ ട്രാക്കിലൂടെ 250 മീറ്ററിൽ അധികം ചുമന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാര്‍ തെന്നിമാറി സമീപത്തെ പറമ്പിലേക്ക് കയറുകയും ഇവിടെയുണ്ടായിരുന്ന തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
Story Highlights : Railway Protection Force Helping hands sabarimala pilgrim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here