Advertisement

ഹോണ്ടയുടെയും സോണിയുടെയും സംയുക്ത സംരംഭം; ആദ്യ ഇവി അഫീല 1 പുറത്തിറങ്ങി

January 8, 2025
Google News 2 minutes Read

ഹോണ്ടയും സോണിയും സംയുക്ത സംരംഭത്തിന് കീഴിൽ വികസിപ്പിച്ച ആദ്യത്തെ ഇവി അഫീല 1 പുറത്തിറങ്ങി. യുഎസിലെ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് പുറത്തിറങ്ങിയത്. അഫീല 1 ഒറിജിൻ, അഫീല 1 സിഗ്‌നേച്ചർ എന്നീ രണ്ട് വേരിയന്റുകളിലാണ് അഫീല 1 ഇവി എത്തിയിരിക്കുന്നത്. അഫീല 1 ഒറിജിന്റെ വില ഏകദേശം 77 ലക്ഷം രൂപ വരും. അഫീല 1 സിഗ്‌നേച്ചറിന് ഏകദേശം 88 ലക്ഷം രൂപയും വരും.

2026 മുതൽ അമേരിക്ക, ജപ്പാൻ തുടങ്ങിയ ആഗോള വിപണികളിൽ ഇത് ലഭ്യമാകും. കോർ ബ്ലാക്ക് എന്ന ഒറ്റ പെയിന്റ് ഓപ്ഷനിലാണ് വാഹനം വരുന്നത്. 21 ഇഞ്ച് അലോയ് വീലുകളിലാണ് അഫീല എത്തുന്നത്. ഹോണ്ട 0 സീരീസ് ഇലക്ട്രിക് കാറുകളുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അഫീല 1 നിർമിച്ചിരിക്കുന്നത്. 482 bhp പവർ നൽകുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 483 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്തിരിക്കുന്നത്. 91kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് അഫീല 1 ഇവിയിൽ വരുന്നത്.

സോണി വികസിപ്പിച്ചെടുത്ത സാങ്കേതിക ഫീച്ചറുകളാണ് അഫില 1ന്റെ പ്രത്യേകത. ഇലക്ട്രിക് കാറിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള 40 സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വരുന്നു. ഓൾ വീൽ ഡ്രൈവ് സാങ്കേതികവിദ്യയും ത്രീഡി മോഷൻ മാനേജ്മെന്റ് സിസ്റ്റവും ഇവിയിൽ എത്തുന്നുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള പേഴ്സണൽ അസിസ്റ്റന്റും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ കാലിഫോർണിയയിൽ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് അഫീല 1 ബുക്ക് ചെയ്യാൻ സാധിക്കൂ.

Story Highlights : Sony Honda Mobility Unveils Afeela 1 EV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here