‘എല്ലാ ദിവസവും രാവിലെ 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്’, പുത്തൻ പ്ലാൻ ആഘോഷമാക്കി Vi യൂസേഴ്‌സ്
സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ(വിഐ) ഉപഭോക്താകൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. അർദ്ധരാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാർഷിക റീചാർജ് പ്ലാനുകൾ പുറത്തിറക്കി. ദി ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.3,599 രൂപ, 3,699 രൂപ, 3,799 രൂപ എന്നിങ്ങനെയുള്ള മൂന്ന് പ്ലാനുകളാണ് വി ഐ പുറത്തിറക്കിയിരിക്കുന്നത്.
ഈ പ്ലാനുകള്‍ എടുക്കുന്ന വരിക്കാര്‍ക്ക് ഒരു വര്‍ഷം വരെ എല്ലാ ദിവസവും രാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെ അതിവേഗ ഇന്റര്‍നെറ്റ് പരിധിയില്ലാതെ ഉപയോഗിക്കാം. ഇന്റര്‍നെറ്റ് ഓഫര്‍ കൂടാതെ സൗജന്യ ഒ ടി ടി സബ്‌സ്‌ക്രിപ്ഷനും പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3,699 രൂപയുടെ പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ സേവനങ്ങള്‍ ആസ്വദിക്കാം. 3,799 രൂപയുടെ പ്ലാനാണെങ്കില്‍ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം ലൈറ്റാണ് ലഭിക്കുക.
ഇതുകൂടാതെ 375 രൂപയുടെ 28 ദിവസ കാലയളവുള്ള പ്രതിമാസ പ്ലാനും വി ഐ പുറത്തിറക്കിയിട്ടുണ്ട്. രാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെ പരിധിയില്ലാതെ സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന സേവനവും ഡാറ്റ റോള്‍ ഓവറും ഈ പ്ലാനിലും ലഭ്യമാകും. കൂടുതൽ ആളുകളെ ആകർഷിക്കാനും ഒപ്പം ഇതിലൂടെ കമ്പനി നേരിടുന്ന നഷ്ടത്തിൽ നിന്ന് കരകയറാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഈ പ്ലാനുകൾ ലഭിക്കും.
Story Highlights : Vi unlimited data from midnight till noon everyday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here