Advertisement

നീലഗിരിയിൽ കുന്നിന് മുകളിൽ നിന്ന് താഴേക്ക് വീണ് പിടിയാന ചരിഞ്ഞു

4 days ago
Google News 2 minutes Read
elephent

കുന്നിന് മുകളിൽ നിന്ന് താഴേക്ക് വീണ് പിടിയാന ചരിഞ്ഞു.നീലഗിരി ജില്ലയിലെ കുന്നൂരിലാണ് സംഭവം.300 അടി താഴ്ചയിലേക്ക് ആണ് ആന വീണത്. വീഴ്ചയിൽ അവശയായ ആന വീണ്ടും താഴേക്ക് വീണതോടെയാണ് ചരിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

Read Also: പുൽപ്പള്ളിയിലെ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ

സാധാരണയായി ആന കൂട്ടത്തോടെ എത്തുന്ന പ്രദേശമാണിത്. രാവിലെ കുന്നിൻ ചരുവിലൂടെ നടന്നപ്പോൾ താഴേക്ക് വീണതാകാം എന്നാണ് സംശയം. ആന ആദ്യം നിലം പതിച്ചിടത്തേക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തും മുൻപ് ആണ് രണ്ടാമതും താഴേക്ക് വീണത്. താഴ്ചയിൽ ഇറങ്ങി പരിശോധിച്ചപ്പോഴേക്കും ആന ചരിഞ്ഞിരുന്നു. എങ്ങനെയാണ് അപകടമുണ്ടായത് എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

Story Highlights : Elephant tumbled down the hill in nilgiris

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here