Advertisement

മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തിലെ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രൈവറേയും കാണാതായി; ദുരൂഹത സംശയിച്ച് ബന്ധുക്കള്‍

January 10, 2025
2 minutes Read
muhammed attoor driver and wife missing

കോഴിക്കോട് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രെവറേയും കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ ഡ്രൈവര്‍ രജിത്തിനെയാണ് കാണാതായത്. ഇന്നലെ ബന്ധുക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. (muhammed attoor driver and wife missing)

ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്ത് കുമാറിനെ കഴിഞ്ഞു കുറച്ചു ദിവസമായി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. രജിത് കുമാറും, ഭാര്യ തുഷാരയും താമസിച്ച ഹോട്ടലില്‍ നിന്നും ചെക്ക്ഔട്ട് ചെയ്തു പോയ ശേഷമാണ് കാണാതായത്. ഹോട്ടലില്‍ നിന്നുംചോക്ക് ഔട്ട് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി ബന്ധു സുമല്‍ജിത് ഇ ട്വന്റിഫോറിനോട് പറഞ്ഞു. രജിത് കുമാറിനെ ക്രൈം ബ്രാഞ്ച് സംഘം മാനസിക സമ്മര്‍ദത്തില്‍ ആക്കിയിരുന്നവെന്ന് കുടുംബം പ്രതികരിച്ചു.

Read Also: മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ

ഏഴാം തിയതി മുതല്‍ രജിത്തിന്റെ കാണാനില്ലെന്നാണ് കുടുംബം പറയുന്നത്. ഏഴാം തിയതി മുതല്‍ ഇദ്ദേഹത്തിന്റെ ഫോണും സ്വിച്ച്ഡ് ഓഫായി. ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്തിന്റെ കുട്ടിയെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ലോക്കല്‍ പൊലീസ് രണ്ട് തവണയും പിന്നീട് ഒരു തവണ ക്രൈംബ്രാഞ്ചും രജിത്തിന്റെ ചോദ്യം ചെയ്തിരുന്നു.

Story Highlights : muhammed attoor driver and wife missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top