Advertisement

നാട്ടിലെ ചേരികള്‍ക്ക് മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാര്‍ കെജ്രിവാളിന്റെ ശൗചാലയത്തിനായി മുടക്കി; ആഞ്ഞടിച്ച് അമിത് ഷാ

4 days ago
Google News 2 minutes Read
amit shah against aam admi party

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി സര്‍ക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്ക് ലഭിക്കുന്നത് മലിനജലമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷം അരവിന്ദ് കെജ്രിവാള്‍ എന്തു ചെയ്തുവെന്ന് ചോദിച്ച അമിത് ഷാ ജയിലില്‍ പോയിട്ടും രാജിവെക്കാത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്‍ എന്നും ആഞ്ഞടിച്ചു. (amit shah against aam admi party)

ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീടുകള്‍ ഉറപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ശീഷ്മഹലിലെ ശൗചാലയം ചേരികളേക്കാള്‍ ചിലവേറിയതാണെന്ന് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹിയില്‍ പ്രയോജനം ചെയ്യാന്‍ കഴിയില്ല. അവരുടെ ഇരുകൂട്ടരിടേയും വാഗ്ദാനം വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കില്ലെന്നും അമിത് ഷാ ഉറപ്പുനല്‍കി.

Read Also: മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയായിരിക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ വാദങ്ങള്‍ക്കും അമിത്ഷാ മറുപടി നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥിയെ തത്ക്കാലം കെജ്രിവാള്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു അമിത്ഷായുടെ മറുപടി. രമേഷ് ബിധുരിയുമായി ഒരു തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും താന്‍ വര്‍ഷം എന്ത് ചെയ്തുവെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ തനിക്ക് സാധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

Story Highlights : amit shah against aam admi party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here