Advertisement

‘കേരളം മുന്നോട്ട്; 2047ൽ കേരളം രാജ്യത്തെ റോൾ മോഡലാകും’; ധനമന്ത്രി കെഎൻ ബാല​ഗോപാൽ

January 11, 2025
Google News 2 minutes Read

കേരളം 2047ൽ രാജ്യത്തെ റോൾ മോഡലാകുമെന്ന് സംസ്ഥാന ധനമനന്ത്രി കെഎൻ ബാല​ഗോപാൽ. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മുന്നോട്ട് പോകുവാണെന്ന് മന്ത്രി പറഞ്ഞു. ട്വന്റിഫോർ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവിൽ കണ്ടന്റ് ലോഞ്ച് ചെയ്ത് സംസാരിക്കുകായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന് വൻ നികുതി ചാട്ടമെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. വികസന പദ്ധതികളുടെ ​ഗവേഷണത്തിൽ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിർമാണത്തിൽ മികച്ച പുരോ​ഗതിയാണ് കേളത്തിൽ. തുറമുഖ വികസനത്തിലും കേരളത്തിൽ പുരോ​ഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ട് അപ്പുകൾ കേരളത്തിലാണെന്നും നിക്ഷേപങ്ങൾ വർധിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി ഗ്രാൻഡ് ഹയാത്തിലാണ് ട്വന്റിഫോർ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കുന്ന വ്യത്യസ്ത സെഷനുകളിൽ, രാജ്യമെമ്പാടുനിന്നുള്ള വിദഗ്ധർ വിഷയാവതരണം നടത്തും. ഡെവലപ്പ്ഡ് ഇന്ത്യ ബൈ 2047 ആർ വി ഓൺ ദ റൈറ്റ് ട്രാക്ക് , എ ഐ ഡ്രിവൺ ബിസിനസ് ട്രാൻസ്‌ഫോർമേഷൻ, ഐപിഒ എ ഡീറ്റെയിൽഡ് ഡിസ്കഷൻ എന്നീ വിഷയങ്ങളിലെ പാനൽ ചർച്ചകളാണ് കോൺക്ലെവിലെ പ്രധാന ആകർഷണം.

Story Highlights : Kerala will become the country’s role model in 2047 says Minister KN Balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here