Advertisement

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു. പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ, ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും

January 12, 2025
Google News 1 minute Read

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു പ്രതിഭയടക്കം 4 പുതുമുഖങ്ങൾ. യൂപ്രതിഭ, എംഎൽഎ എം എസ് അരുൺകുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിൽ. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ തെരെഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. അഞ്ചു പേരെ ഒഴിവാക്കി. എം. സുരേന്ദ്രൻ, ജി വേണുഗോപാൽ, ജലജാ ചന്ദ്രൻ, ശിവദാസൻ എന്നിവരെ ഒഴിവാക്കും. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും.

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വിഭാ​ഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോ​ഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.

തോമസ് കെ തോമസിനെതിരെ ഉയർന്ന വിമർശനത്തിൽ അടക്കം പിണറായി വിജയൻ സമ്മേളനത്തിൽ മറുപടി പറയുകയും ചെയ്തു. സഖ്യ കക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദ അല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ചു കാണണമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

നേരത്തെ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്ന് വന്നത്. തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎൽഎ എന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത്. കരാറുകാരിൽ നിന്നും എംഎൽഎ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

Story Highlights : four new faces cpim alappuzha district committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here