സ്കൂളിൽ “പെൻ ഡേ” ആഘോഷം;വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ച് ബ്ലേസറിൽ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ച് പ്രിൻസിപ്പാൾ

ജാർഖണ്ഡിലെ ധൻബാദിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ച് ബ്ലേസറിൽ വീട്ടിലേക്കുപോകാൻ പ്രിൻസിപ്പാൾ നിർബന്ധിച്ചതായി പരാതി.പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളോടാണ് ഷർട്ട് അഴിച്ചുമാറ്റി വീട്ടിലേക്ക് പോകാൻ പറഞ്ഞത്. ജോറാപോഖർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിഗ്‌വാദിയിലെ സ്‌കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
വിദ്യാർത്ഥികളുടെ അവസാന പരീക്ഷാ ദിനം ആഘോഷിക്കുന്ന “പെൻ ഡേ” ആഘോഷത്തിനിടെയാണ് സംഭവം. ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ പരസ്പരം ഷർട്ടിൽ ആശംസകൾ എഴുതിയത് പ്രിൻസിപ്പാളെ പ്രകോപിതനാക്കിയിരുന്നു. തുടർന്ന് വിദ്യാർത്ഥിനികളെ ശകാരിക്കുകയും അവരുടെ ഷർട്ട് അഴിച്ചുമാറ്റുകയും വീണ്ടും അവ ധരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയുമായിരുന്നു. നൂറോളം വിദ്യാർത്ഥിനികളാണ് ആഘോഷത്തിൽ പങ്കെടുത്തിരുന്നത്. ഇവരെല്ലാവരും തന്നെ ബ്ലേസറുകൾ മാത്രം ധരിച്ചുകൊണ്ടാണ് വീടുകളിലേക്ക് തിരിച്ചെത്തിയതെന്നാണ് മാതാപിതാക്കൾ ധൻബാദ് ഡെപ്യൂട്ടി കമ്മീഷണർ മാധ്വി മിശ്രയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം, സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിനെതിരെ കർശന നടപടി ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. നിലവിൽ വിഷയം പരിശോധിക്കാൻ കമ്മീഷണറിന്റെ നേത്യത്വത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
Story Highlights : Jharkhand principal forces girls to remove shirts, go home in blazers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here