റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി മോസ്‌കോയില്‍ എത്തി

റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിനിനെ മോസ്‌കോയില്‍ എത്തിച്ചു. വയറുവേദനയെ തുടര്‍ന്ന് മോസ്‌കോയിലെ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് കുടുംബത്തിന് അയച്ച സന്ദേശത്തില്‍ ജെയിന്‍ പറഞ്ഞു. അതേസമയം കൂലി പട്ടാളത്തില്‍ കുടുങ്ങിയ ബിനിലിനെ കുറിച്ച് വിവരങ്ങളില്ല.
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശ്ശൂര്‍ സ്വദേശികളായ ബിനിലിനെയും ജെയിനിനെയും യുദ്ധമുഖത്തെ മുന്‍നിര പോരാളികള്‍ ആക്കിയിരുന്നു. ഇതിനുശേഷം ഇരുവരെക്കുറിച്ചും ഒരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ഇന്നലെ തന്നെ മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന സന്ദേശം ജയിന്‍ പങ്കുവെച്ചത്.
വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എന്നും വേഗം സുഖം പ്രാപിക്കുമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. ആശുപത്രിയിലെ ജയിനിന്റെ ചിത്രം 24 ലഭിച്ചു. അതേസമയം ബിനിലിനെക്കുറിച്ച് ഇതുവരെയും ഒരു വിവരവും ലഭ്യമായിട്ടില്ല. ബിനിലിനെയും ജെയിനിനെയും നാട്ടിലേക്ക് മടക്കി കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെടുമ്പോഴും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.
Story Highlights : Malayalee caught in the Russian mercenary army, reached Moscow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here