അതിർത്തിയിലെ വേലി തർക്കം; ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

അതിർത്തിയിലെ വേലി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ബംഗ്ലാദേശിന്റെ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറുല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിർത്തിയിലെ വേലി നിർമ്മാണത്തിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള കരാർ പാലിച്ചതായി ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളും കരാറും പാലിച്ചതായി ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ബംഗ്ലാദേശ് വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരുന്നു.ഇതിന് മറുപടിയായാണ് ഇന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
വേലികെട്ടുന്നതും, സാങ്കേതിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതും സുരക്ഷയുടെ ഭാഗം മാത്രമാണെന്നും ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്നും ഇന്ത്യ പറഞ്ഞു. പശ്ചിമ ബംഗാളിലെ മാൾഡ അതിർത്തിയിൽ ബംഗ്ലാദേശിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തിന് നേരെ ബി എസ് എഫ് വെടിയുതിർത്ത സംഭവത്തോടെയാണ് വേലികെട്ടാനുള്ള നീക്കം ഇന്ത്യ സജീവമാക്കിയത്.
Story Highlights : Border fencing in line with pacts, India replied Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here