Advertisement

ലോകത്തെ ഏറ്റവും സ്ലിം ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുമായി ഓപ്പോ

January 14, 2025
3 minutes Read
Oppo-Thinnest-Foldable-Phone

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ ലോകത്തെ ഏറ്റവും സ്ലിമ്മായ ഫോൾഡബിൾ സ്മാർട്ട് ഫോൺ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഓപ്പോ ഫൈൻഡ് എൻ 5 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഫെബ്രുവരിയിൽ ചൈനയിൽ ലോഞ്ചാകും. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് സ്മാർട്ട് ഫോണിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പുതിയ ഫോണും ഒരു പെൻസിലും ഉപയോഗിച്ചാണ് ഫോണിന്റെ കട്ടിയുടെ താരതമ്യം നടത്തിയിരിക്കുന്നത്. [World’s Thinnest Foldable Oppo Phone]

Read Also: ഇഷ്ടപ്പെട്ട വാർത്തകൾ ഇനി കേൾക്കാം, പുത്തൻ എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

നിലവില്‍ ഹോണര്‍ മാജിക് വി3യ്‌ക്കാണ് ഏറ്റവും സ്ലിമ്മായ ഫോള്‍ഡബിള്‍ എന്ന വിശേഷണം സ്വന്തമായുള്ളത്. ഈ ഫോൺ തുറന്നിരിക്കുമ്പോള്‍ 4.35 മില്ലീമീറ്ററാണുള്ളത്. എന്നാൽ വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എൻ 5 ന് 3.5 മുതല്‍ 4 എംഎം മാത്രമായിരിക്കും അണ്‍ഫോള്‍ഡഡ് അവസ്ഥയില്‍ കട്ടി എന്നാണ് വിലയിരുത്തലുകൾ. 2023ല്‍ പുറത്തിറങ്ങിയ ഒപ്പോ ഫൈന്‍ഡ് എന്‍3യുടെ പിന്‍ഗാമിയാണ് ഫൈന്‍ഡ് എന്‍5.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സുപ്രീം എഡിഷൻ പ്രോസസർ , വയർലെസ് ചാര്‍ജിംഗ്, 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, പ്രീ-ഇൻസ്റ്റാൾ ചെയ്‌ത ColorOS 15 സിസ്റ്റം എന്നീ സൗകര്യങ്ങളോടെയാണ് പുതിയ ഓപ്പോ എത്തുന്നതെന്നാണ് നിഗമനം.

Story Highlights : Oppo Is About To Launch The World’s Thinnest Foldable Phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top